32.4 C
Kottayam
Monday, September 30, 2024

ശുക്രനില്‍ ജീവന്റെ സാന്നിധ്യം? സംശയം പ്രകടിപ്പിച്ച് ശാസ്ത്രലോകം

Must read

ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തില്‍ ശാസ്ത്രലോകം. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഹവായിലും ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലൂടെയാണ് ഫോസ്ഫൈന്‍ സാന്നിധ്യം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ഭൂമിയില്‍ ജൈവാവിഷ്ടങ്ങളുടെ വിഘടനത്തെ തുടര്‍ന്നാണ് ഫോസ്ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഭൂമിയുടെ സമീപഗ്രഹമായ ശുക്രനില്‍ ഈ വാതകത്തിന്റെ സാന്നിധ്യം ജീവന്റെ സൂചനയാണോ എന്ന സംശയത്തിലേക്ക് ശാസ്ത്രലോകം എത്തിക്കുന്നത്.

ശുക്രന്റെ അന്തരീക്ഷത്തില്‍ ഭൂരിഭാഗവും കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്. ഈയം ഉരുകാന്‍ ഇടയാക്കുന്ന വിധത്തിലുള്ളതാണ് ശുക്രനിലെ പകല്‍ സമയത്തെ താപനില. ഇക്കാരണങ്ങള്‍ക്കൊണ്ട് ശുക്രനിലെ ഉപരിതലാവസ്ഥ ജീവന് അനുഗുണമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഫോസ്ഫൈന്റെ സാന്നിധ്യം പുതിയ വെളിച്ചം പകരുന്നത്.

എന്നാല്‍ ഫോസ്ഫറസിന്റെയും ഹൈഡ്രജന്റെയും സംയുക്തമായ ഫോസ്ഫൈന്റെ സാന്നിധ്യം ശുക്രനില്‍ ജീവനുള്ളതായി ഉറപ്പു നല്‍കുന്നതല്ലെന്ന് നേച്ചര്‍ അസ്ട്രോണമിയിലെ ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു. ജൈവസാന്നിധ്യംകൊണ്ടല്ലാതെ മറ്റേതോ പ്രവര്‍ത്തനഫലമായാവാം ഫോസ്ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ശുക്രനിലെ അന്തരീക്ഷത്തില്‍ അമ്ലത കൂടുതലായതിനാല്‍ ഫോസ്ഫൈന്‍ വേഗത്തില്‍ തന്നെ അപ്രത്യക്ഷമാകുന്നതിനാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഫോസ്ഫൈനെ കുറിച്ചുള്ള കൂടുതല്‍ വിവരശേഖരണം അസാധ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week