NationalNews

രാജ്യത്ത് പുതിയ പാഠ്യപദ്ധതി നടപ്പാക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.

ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതിന് പിന്നാലെ പാഠ്യപദ്ധതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പുതിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്‌കൂളുകളില്‍ അദ്ധ്യയന മാധ്യമമായി മാതൃഭാഷ ഉപയോഗിക്കും എന്നതിന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാഷ ഒരു പഠന രീതി മാത്രമാണെന്നും അതില്‍ത്തന്നെ ഒരു പഠനമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button