24.5 C
Kottayam
Sunday, October 6, 2024

ബെവ്‌കോയില്‍ വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320, ഫുള്ളിന് 420! ഫുള്ളിന് ലിറ്ററിനേക്കാള്‍ വില കൂടാനുള്ള കാരണം ഇതാണ്

Must read

തിരുവനന്തപുരം: ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാള്‍ വില കൂടാനുള്ള കാരണം ചര്‍ച്ചയാകുന്നു. വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320 രൂപയും ഫുള്ളിന് 420 രൂപയുമാണ് വില. കമ്പനി ടെന്‍ഡര്‍ വിളിക്കുന്ന തുകയ്ക്ക് അനുസരിച്ച് വരുന്ന മാറ്റമാണ് കൗതുകകരമായ ഈ വ്യത്യാസത്തിന് കാരണമെന്ന് ബെവ്കോ പറയുന്നു. ടെന്‍ഡര്‍ സമയത്ത് ഒരു ലിറ്ററിന്റെ ലാന്‍ഡഡ് കോസ്റ്റ് കുറവായും 750 മില്ലീ ലിറ്ററിന് കൂടുതലുമായാണ് തന്നിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഷോപ്പ് സെല്ലിങ് പ്രൈസ് ലിറ്ററിന് കുറയുകയും ചെറിയ ബോട്ടിലിന്റേത് കൂടുകയും ചെയ്യും.

 

750 മില്ലിയുടെ കെയ്സിന് കമ്പനി കൂടുതല്‍ വിലയാണ് ഇടുന്നത്. ബിസിനസ് പിടിക്കാനായി കമ്പനികള്‍ ഇങ്ങനെ ചെയ്യാറുണ്ട്. പിന്നെയുള്ള സാധ്യത ക്ലെറിക്കല്‍ തെറ്റാണ്. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ തന്നെ ടെന്‍ഡര്‍ ആ തുകയ്ക്ക് വിളിച്ചതുകൊണ്ട് തങ്ങള്‍ക്ക് വേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ബെവ്കോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കമ്പനി തന്നെ ക്വോട്ട് ചെയ്യുന്ന റേറ്റില്‍ ചെറിയ വ്യത്യാസമാണെങ്കിലും നികുതി ചേര്‍ക്കുമ്പോള്‍ വ്യത്യാസം വലുതാകും. പിന്നെയുള്ള സാധ്യത ക്ലെറിക്കല്‍ തെറ്റാണ്. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ തന്നെ ടെന്‍ഡര്‍ ആ തുകയ്ക്ക് വിളിച്ചതുകൊണ്ട് തങ്ങള്‍ക്ക് വേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ബെവ്കോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week