കാസര്‍ഗോഡ്: പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ ചാര്‍ജ് ചെയ്യുന്ന കേസുകള്‍ക്കു നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു നടപടി. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, ആളകലം പാലിക്കത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണു പിഴയില്‍ വര്‍ധനവ്.
കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കൊവിഡ് രോഗബാധയുണ്ടെന്നു സംശയിക്കുന്നവര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കു ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു ജനങ്ങളുമായി സമ്പര്‍ക്കിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരേ കര്‍ശനട നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.