കൊൽക്കത്ത: ഒരു ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥൻ. 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ മറന്നുവച്ചു .പിന്നാലെ കടയുടെ കൗണ്ടറിൽ നിന്നും ഈ ഫോൺ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു.
ആദ്യം കടയിൽ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോൺ മോഷണം പോയെന്ന് മനസിലാക്കിയ ഉടമസ്ഥൻ പൊലീസിൽ പരാതി നൽകി .ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാലും ഇയാൾ മറ്റൊരു ഫോൺ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്വിച്ച് ഓഫ് മാറുകയും ചെയ്തു.
തുടർച്ചയായ വിളികൾക്കൊടുവിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് കോൾ എടുക്കുകയും തനിക്ക് ഈ ഫോൺ പ്രവർത്തിപ്പിക്കാൻ അറിയില്ലെന്നും തിരിച്ചു തരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. പിന്നാലെ പൊലീസിന്റെ സഹായത്തോടെ യുവാവിന്റെ വീട്ടിലെത്തി ഫോൺ കൈപ്പറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News