24.6 C
Kottayam
Tuesday, May 14, 2024

കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ തീപിടിത്തം

Must read

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. കൊച്ചുവേളി – ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. എല്ലാവരെയും ട്രെയിനില്‍ നിന്ന് മാറ്റി.

 

എക്സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്കും തീപടര്‍ന്നു. അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിച്ച കാബിനുകള്‍ ഒഴിവാക്കി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week