26.3 C
Kottayam
Saturday, November 23, 2024

പാരാസെറ്റാമോള്‍ അപകടകാരിയോ? ഡോക്ടറുടെ കുറിപ്പ് വൈറല്‍

Must read

ജീവിതത്തില്‍ ഇന്നുവരെ പാരാസെറ്റാമോള്‍ കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ നമ്മളില്‍ ഒട്ടുമിക്ക ആള്‍ക്കാരും ആദ്യം ആശ്രയിക്കുന്നത് പാരാസെറ്റാമോളിനെയാണ്. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. അത്തരത്തില്‍ പാരസെറ്റമോളിനെതിരെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

പാരസെറ്റാമോളില്‍ മാരകമായ വൈറസ് അടങ്ങിയിരിക്കുന്നു എന്നതായിരുന്നു ഏറ്റവും അധികം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലിയെന്നും അത് മാരകരോഗമോ സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാരസെറ്റമോള്‍ പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്ന് ചൂണ്ടികാട്ടിയ ഷംന, വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടക്കരുതെന്നും പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

 

പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി…അത്‌ മാരകരോഗമോ കൊടൂര സൈഡ്‌ ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ്‌ പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന്‌ ജീവിക്കാൻ കഴിയില്ല.Antipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്‌) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്‌) ആണ്‌ പാരസെറ്റമോൾ…

സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത്‌ വൈറൽ പനി മുതൽ കാൻസർ രോഗിക്ക്‌ പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്‌…

ഈ മെസേജിന്റെ മലയാളം വേർഷനിലെ ‘അപകടമായീടും’ വൈറസിന്‌ പേരുമില്ല, അഡ്രസ്സുമില്ല…എന്തിന്‌ പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന്‌ മര്യാദക്ക്‌ ഒരു മെസേജ്‌ അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല…
എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു…

അതായത്‌, ഈ ബ്രാൻഡ്‌ പ്രശ്‌നമാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടത്‌ പോലെയുള്ള പ്രതികരണങ്ങൾ…
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല…പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയതെന്ന്‌ തിരിച്ച്‌ ചിന്തിക്കാൻ ഒരാളുമില്ല….ചുരുങ്ങിയത്‌ മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം…വിശകലനം ചെയ്യണം..സംശയം ചോദിക്കണം…

ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു…

ഈ ഒരു സാധനം കൊണ്ട്‌ വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട്‌ ചോദ്യം.

വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്‌ നേരെ കണ്ണടച്ച്‌ ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക്‌ ഫോർവാർഡ്‌ ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന്‌ നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ്‌ ?

Dr.Shimna Azeez

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.