24.3 C
Kottayam
Sunday, September 29, 2024

സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിന് പരാതി, സ്‌ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട് ഇതുവഴി വരരുത്

Must read

ഫേസ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ എഴുത്തുകാരി കെ.ആര്‍ ഇന്ദിരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നന്നുയരുന്നത്. അനധികൃത കുടിയേറ്റക്കാരെ സ്റ്റെറിലൈസ് ചെയ്യണമെന്നും താത്തമാര്‍ പെറ്റുപെരുകുന്നത് തടയാന്‍ പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന ഗുളിക കലക്കിവിടണമെന്നും ഉള്‍പ്പടെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് ഇന്ദിര നടത്തിയത്. ഇപ്പോള്‍ ഇന്ദിരയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവരുടെ പുസ്തകത്തിന്റെ ഇല്ലസ്‌ട്രേഷന്‍ ചെയ്ത ജലജ മോള്‍.

സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകത്തിന്റെ ഇല്ലസ്‌ട്രേഷനാണ് ജലജ തയാറാക്കിയത്. വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയില്‍ സഹികെട്ട് സ്ത്രീകളെ ലൈംഗീക സമത്വം പഠിപ്പിക്കാനായാണ് ഇന്ദിര സ്ത്രൈണ കാമസൂത്രം എഴുതിയത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെര്‍ഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഡിസി ബുക്ക്‌സ് ജലജയെ സമീപിച്ചത്. എന്നാല്‍ ഇല്ലസ്‌ട്രേഷന്‍ കണ്ടശേഷം സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷന്‍ വെളുത്തവനും സുന്ദരനുമല്ലാത്തതിനും തന്നോട് ഫോണില്‍ വിളിച്ച് ഇന്ദിര പരാതി പറഞ്ഞുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജലജ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

 

വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയിൽ സഹികെട്ട് സ്ത്രീകളെ ലൈംഗീക സമത്വം പഠിപ്പിക്കാൻ സ്ത്രൈണ കാമസൂത്രമെഴുതിയ സ്ത്രീയാണ് കെ ആർ ഇന്ദിര.
DCബുക്ക്സ് 2012-ൽ പുറത്തിറക്കിയ ഈ പുസ്തകം സ്ത്രീ പുരുഷൻമാർക്കിടയിൽ സർവേ നടത്തി 4 വർഷം കൊണ്ട് പൂർത്തിയാക്കിയതാണെന്ന അവകാശവാദവുമുണ്ട്.
താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരൊക്കെയാണല്ലോ സ്ത്രീ സമത്വത്തെക്കറിച്ച് സംസാരിക്കുന്നത്? ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയർന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല.
എഴുത്തുകാരിയാണത്രേ.
ആസ്സാമിനെക്കുറിച്ചാവട്ടെ,
ബാബ്റി മസ്ജിദ് നെക്കുറിച്ചാവട്ടെ,
വംശീയ വിദ്വേഷം തന്നെയാണ് പുറത്തേക്ക് വമിക്കുന്നത്.
കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാൻ ഇനി ഇന്ത്യയിൽ കൂടി ഒരു ഹോളോകോസ്റ്റ് നടത്താമെന്നാണ് ഇവരുടെ അഭിപ്രായം.
മുസ്ലിം – ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് ഇവരുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യ!
ഇവരുടെയൊക്കെ വർഗ്ഗീയത തുറന്ന് കാട്ടുന്ന കാലം ഇപ്പോഴെങ്കിലും ആയതിൽ ആശ്വസിക്കാം. ഇനിയെങ്കിലും ജാഗ്രത പുലർത്താമല്ലോ.
ജീവിതത്തിൽ ഇക്കാലത്തിനിടയിൽ ഒരേയൊരു പുസ്തകത്തിന് വേണ്ടിയാണ് ഇല്ലസ്ട്രേഷൻ ചെയ്തിട്ടുള്ളത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെർഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ച് DCബുക്ക്സ് സമീപിച്ചപ്പോൾ മേൽപ്പറഞ്ഞ സ്ത്രൈണ കാമസൂത്രത്തിന് വേണ്ടി.
സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകൾ (Anatomy) ഇങ്ങനെയാണോ?എന്നും ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ്.
വ്യവസ്ഥാപിത അഴകളവുകൾ അല്ലെന്നായിരുന്നു പരാതി.
ആറടി പൊക്കമുള്ള സിക്സ്പാക്ക് മാത്രമല്ല
കറുത്തവരും, പൊക്കം കുറഞ്ഞവരും, മെലിഞ്ഞവരും, തടിച്ചവരും, വയറുള്ളവരും, കഷണ്ടിയുള്ളവരും എല്ലാം നിറഞ്ഞതാണ് പുരുഷലോകം ഇതിലാരാണ് നിങ്ങളുടെ റോൾ മോഡൽ? എന്നായിരുന്നു അന്ന് എന്റെ ഉത്തരം.
വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്
എന്ന് ഇന്ന് തിരിച്ചറിയുന്നു.
പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
അന്ന് അവർക്ക് ഇഷ്ടപ്പെടാതിരുന്നത് എന്റെ ചിത്രങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ ചിത്രീകരിച്ചതിലെ, സ്ത്രീ പുരുഷ-സമത്വ രാഷ്ട്രീയ ബോധ്യങ്ങളിലെ ശരി കൊണ്ടാണെന്നത് എനിക്ക് ഉറപ്പിക്കാം. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.
അന്നവരുടെ വഷളൻ കമന്റിനു ശേഷം ഞാൻ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു.
(എന്തായാലും അന്ന് എനിക്ക് ഇല്ലസ്ട്രേഷനു വേണ്ടി DC തന്ന തുക കേരളത്തിലെ ഇല്ലസ്ട്രേഷൻ ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് കൊടുത്തിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണ് എന്നാണ് ചിലർ പിന്നീടെന്നോട് പറഞ്ഞത്.
ഒരു ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപ.
അതിൽ DC ബുക്സിനോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.)

കെ.ആർ.ഇന്ദിര, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങൾക്കുള്ളത്? അപരന്റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാൻ എന്നാണ് താങ്കൾക്ക് കഴിയുക?കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി വരരുതേ സ്ത്രീകൾക്ക് വേണ്ടി/സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച്, സ്ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week