കോട്ടയം: കേവലം രാഷ്ട്രീയ ഒത്തു തീർപ്പുകൾക്കപ്പുറം മികച്ച സംഘാടകനും പാർട്ടിയുടെ താഴേത്തട്ടു മുതൽ പ്രവർത്തന പരിചയയമുള്ള നേതാവുമാണ് പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് നിറസാനിധ്യമാണ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍. 1969 ല്‍ 8-ാം ക്ലാസ്സ് വിദ്യാത്ഥിയായിരിക്കുമ്പോള്‍ കെ.എം മാണിയാണ് ജോസ് ടോമിനെ കെ.എസ്.സിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1980 ല്‍ അവിഭക്ത കേരള സര്‍വ്വകലാശായ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനല്‍ സെക്രട്ടറിയായിരുന്ന ജോസ് ടോം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയില്‍ ശ്രദ്ധേയനായിരുന്നു. കാലടി കോളേജില്‍ നിന്നും നിന്നും എ.കോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി 1991 ല്‍ കോട്ടയം ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് മെമ്പറായി. 1984 മുതല്‍ 1992 വരെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം.