29.5 C
Kottayam
Wednesday, April 24, 2024

നിഷയില്ല, ജോസ് ടോം പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി

Must read

കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിത്വത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് .പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോം പാലായിൽ നിന്നും മാണിയ്ക്ക് പകരക്കാരനായി ജനവിധി തേടും. നിഷ സ്ഥാനാർത്ഥിയായാൽ ചിഹ്നവും പിന്തുണയും നൽകില്ലെന്ന ഉറച്ച നിലപാടിലേക്ക് പി.ജെ.ജോസഫ്  നീങ്ങി.ചർച്ചകൾ കീറാമുട്ടിയായതോടെ മാണി കുടുംബത്തിന് പുറത്തേക്ക് സ്ഥാനാർത്ഥിത്വം നീങ്ങുകയായിരുന്നു.

ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ അഡ്വ. ജോസ് ടോം, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ‍10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മെംബറായിരുന്നു. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജസി ജോസ് മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. മുന്‍പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week