കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയര്‍ഫോഴ്സെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാറിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News