ഹൈദരാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. കടപ്പ ജില്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ പുറത്തിറങ്ങുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെങ്കിലും ആശുപത്രി ഉടമ തന്റെ സുഹൃത്താണെന്നും തനിക്ക് അയാളോട് സംസാരിക്കാന്‍ ഉണ്ടെന്നും പറഞ്ഞാണ് ബൈക്ക് എടുത്ത് ഇറങ്ങിയത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രി അധികൃതരെ അറിയിച്ചു. അവര്‍ വിവരം പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് പോലീസ് മൊബൈല്‍ സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സുന്നപുരല്ലെപള്ളറെയില്‍വെ ട്രാക്കിന് സമീപം പോലീസ് ഒരു മൃതദേഹം കണ്ടെത്തി. ആശുപത്രിയില്‍ നിന്നും കാണാതായ കോണ്‍ഗ്രസ് നേതാവിന്റെതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരിന്നു.
മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. കൊവിഡ് ബാധിച്ചതിനാല്‍ വിഷാദവാനാണെന്നും അതുകൊണ്ട് താന്‍ ജീവന്‍ അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മരണത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ തുളസി റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.