28.7 C
Kottayam
Saturday, September 28, 2024

ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്; ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്പര്‍ക്കപ്പട്ടികയില്‍

Must read

കിങ്സറ്റണ്‍: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 34ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് പോസിറ്റിവായത്. ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും, ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബോള്‍ട്ട് തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. ശനിയാഴ്ച പരിശോധനയ്ക്ക് വിധേയനായ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ബോള്‍ട്ട് വീഡിയോയില്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും, കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണെന്നും താരം വീഡിയോയില്‍ പറയുന്നു.

എല്ലാ സുഹൃത്തുക്കളില്‍ നിന്നും തത്കാലത്തേക്ക് മാറി നില്‍ക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത് എന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക. പേടിക്കാനൊന്നുമില്ല. എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കുക, ബോള്‍ട്ട് പറയുന്നു.

ക്രിസ് ഗെയ്ല്‍ സമ്പര്‍ക്കപ്പട്ടികയില്‍ വന്നതോടെ ഇത് ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനെ ബാധിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ ജന്മദിനാഘോഷം. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ സ്റ്റെര്‍ലിങ്, ബയേര്‍ ലെവര്‍ക്യൂസന്‍ സ്ട്രൈക്കര്‍ ലിയോണ്‍ ബെയ്ലി എന്നിവര്‍ കോവിഡ് ടെസ്റ്റിന് വിധേയമായോ എന്ന് വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week