24.3 C
Kottayam
Saturday, September 28, 2024

പഞ്ചായത്ത് സേവനങ്ങള്‍ ഇനിമുതല്‍ വിരല്‍ത്തുമ്പില്‍; അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Must read

തിരുവനന്തപുരം: നേരിട്ട് ഓഫീസില്‍ പോകാതെ പഞ്ചായത്തിന്റെ സേവനങ്ങള്‍ എല്ലാം ഇനിമുതല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎല്‍ജിഎംഎസ്) എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുക. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ ഇനി കൈകാര്യം ചെയ്യാനാകും.

അപേക്ഷകര്‍ വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം യൂസര്‍ ഐഡി സൃഷ്ടിക്കണം. തുടര്‍ന്ന് അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനായി നല്‍കാന്‍ സാധിക്കും. ഇപേയ്‌മെന്റിനുള്ള സൗകര്യവുമുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാന്‍(ഇആര്‍പി) സോഫ്റ്റ്വെയറാണ് ഇതില്‍ ഉപയോഗിക്കുന്നത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പോലെ ചുരുക്കം സേവനങ്ങള്‍ മാത്രമാണ് ഇതിനു പുറത്തു വരുന്നത്.

154 ഗ്രാമ പഞ്ചായത്തുകളിലാണു ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കാനാണ് ശ്രമം. https://erp.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവധി ദിവസങ്ങളിലും അപേക്ഷകള്‍ നല്‍കാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week