30 C
Kottayam
Thursday, May 2, 2024

പോലീസിനുനേരെ പെട്രോള്‍ ബോംബേറ്: പോലീസ് രക്ഷപ്പെടുത്തിയത് ഒരു കുടംബത്തെ,ഗുണ്ടാസംഘത്തിന്റെ വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് 10 പെട്രോള്‍ ബോംബുകള്‍

Must read

ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തിയ പോലീസ് സംഘത്തിനെതിരായ ബോംബെറിനിടെ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. വാഹനത്തിനുള്ളില്‍ 10 പെട്രോള്‍ ബോംബുകളുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് സംഘത്തിന് പോലീസുകാര്‍ക്ക് നേരെ എറിയാനായത്.യാദ്യശ്ചികമായി പോലീസ് സ്ഥലത്ത് എത്തിയില്ലായിരുന്നെങ്കില്‍ കോട്ടമുറി സ്വദേശി് പയസിന്റെ വീട് ഗൂണ്ടാസംഘം തകര്‍ത്തേനെ.

റോഡിലൂടെ അമിതവേഗതയില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോകകുയായിരുന്ന യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് പോലീസിനെതിരായ ഗുണ്ടാസംഘത്തിന്റെ ബോംബേറില്‍ കലാശിച്ചത്.അമിത വേഗത ചോദ്യം ചെയ്ത നാട്ടുകാരുടെ കൂട്ടത്തില്‍ ഉള്ളയാളായിരുന്നു കോട്ടമുറി സ്വദേശി പയസ്.

നാട്ടുകാരുമായി വാക്കേറ്റമുണ്ടായപ്പോള്‍ സ്ഥലത്തുനിന്നും പിന്‍വലിഞ്ഞ കോട്ടമുറി സ്വദേശി ഡെല്‍വിന്‍ ജോസഫ് കഞ്ചാവ് മാഫിയ അംഗങ്ങളുള്‍പ്പെടുന്ന ഗുണ്ടാസംഘവുമായി രണ്ടു കാറുകളിലായി പയസിന്റെ വീട്ടിലെത്തുകയായിരുന്നു.

കമ്പിവടിയും കുരുമുളകുസ്‌പ്രേയും മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. എന്നാല്‍ ഇതേസമയത്ത് യാദൃശ്ചികമായി പെട്രോളിംഗ് നടത്തിയ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ ഇവിടെ എത്തുകയായിരുന്നു.രണ്ടു കാറുകളിലായി എത്തിയ ഗുണ്ടാസംഘം പോലീസിനേക്കണ്ടതോടെ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജയപ്പെട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു.തുടര്‍ന്ന് സമീപത്തെ മതിലും ഇടിച്ചുതകര്‍ത്തു.

പോലീസ് ജീപ്പില്‍ നിന്നും എ.എസ്.ഐ നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സാബു, ഹോം ഗാര്‍ഡ് ബെന്നി എന്നിവര്‍ പ്രതികളെ ചോദ്യം ചെയ്യാനായി പുറത്തിറങ്ങി. പൊലീസ് അടുത്തേയ്ക്ക് വരുന്നത് കണ്ട പ്രതികള്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു.ഈ സമയമാണ് ഗുണ്ടാസംഘത്തിലൊരാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ ബോംബുകളിലൊന്ന് പോലീസിന് നേരെ എറിഞ്ഞത്. ബോംബ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചെങ്കിലും വാഹനത്തിലോ പോലീസുകാരുടെ ശരീരത്തിലോ പതിയ്ക്കാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നിന്ന് പത്ത് പെട്രോള്‍ ബോംബുകളും വടിവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി ഡെല്‍വിനെ കോടതിയില്‍ ഹാജരാക്കും.മറ്റ് പ്രതികളേക്കുറിച്ചും വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week