EntertainmentRECENT POSTS

മോഹന്‍ലാലിന്റെ കാറിനെ പിന്തുടര്‍ന്ന് ആരാധകര്‍; ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് പോലീസെത്തി!

കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്നു പറഞ്ഞാല്‍ മരിക്കാന്‍ വരെ തയ്യാറായി നടക്കുന്ന കട്ട ഫാന്‍സ് വരെയുണ്ട്. അദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും പങ്കെടുക്കുന്ന പരിപാടികളിലും വന്‍ ജനസാന്നിദ്ധ്യമാണുണ്ടാകുക. ഫാന്‍സിന്റെ ആരാധന പലപ്പോഴും മോഹന്‍ലാലിന് പുലിവാലാകാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

തിരുവല്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വഴി മോഹന്‍ലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്നു. തിരക്കുള്ള റോഡിലൂടെയാണ് സംഭവം. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹന്‍ലാല്‍ കാര്‍ നിര്‍ത്തി. കാര്യമന്വേഷിച്ചപ്പോള്‍ താരത്തിനൊപ്പം ഫോട്ടെയെടുക്കണമെന്ന് യുവാക്കള്‍ പറഞ്ഞു.
ആരാധകരുടെ ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാലിന് വഴങ്ങേണ്ടിവന്നു. റോഡരികില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആളുകള്‍ കൂടി. ഒടുവില്‍ സ്ഥലത്തേക്ക് പോലീസിനെ വിളിച്ചു വരുത്തേണ്ടി വന്നു. പോലീസെത്തി മോഹന്‍ലാലിനെ വാഹനത്തിലേക്ക് എത്തിക്കുകയായിരുന്നു. ദയവ് ചെയ്ത് വാഹനത്തെ പിന്തുടരുതെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ സ്ഥലത്ത് നിന്നും പോയത്.

 

 

 

https://www.instagram.com/p/B1WjkG-nFHO/?utm_source=ig_web_copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button