വിടപറഞ്ഞ ഭാര്യയുടെ ഓര്‍മ്മകളിലാണ് ഇപ്പോഴും സംഗീതസംവിധായകന് ബിജിപാല്‍. ഭാര്യ ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ ശാന്തി എഴുതിയ പ്രണയലേഖനം പങ്കുവെച്ചിരിക്കുകയാണ് ബിജിപാല്‍. ”അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകള്. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍” എന്ന കുറിപ്പോടെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ബിജിയേട്ടാ…നിങ്ങളാണെന്റെ അടുത്ത സുഹൃത്തും ഗുരുനാഥനും” എന്നാണ് ശാന്തിയുടെ കുറിപ്പില്‍ പറയുന്നത്. മികച്ച നര്‍ത്തകി കൂടിയായിരുന്ന ശാന്തി 2017ല്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News