24 C
Kottayam
Wednesday, November 13, 2024
test1
test1

ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു, എന്നോട് പറഞ്ഞു സ്ഥലം കണ്ട് വെച്ചോളൂ വീട് വച്ച് തരാം; വെളിപ്പെടുത്തലുമായി ബീന കുമ്പളങ്ങി

Must read

1980 കളില്‍ വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബീന കുമ്പളങ്ങി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഷാര്‍ജ ടു ഷാര്‍ജ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ലര്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങളേയും താരം അവതരിപ്പിച്ചു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ബീന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്.

”36ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോള്‍ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാന്‍ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നില്‍ക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവര്‍ക്കൊന്നും ഞാന്‍ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

ഞാനാണെങ്കില്‍ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോള്‍ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളൂ വീട് വച്ച് തരാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോള്‍ അമ്മ സംഘടന നല്‍കുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാര്‍ഥന.” ബീന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി വെബ്സൈറ്റിൽ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികൾ സർവകലാശാല...

‘പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി’പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വയനാട്: ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ...

നാളെ ഒരു ദിവസം കൂടി മാത്രം; 1599 രൂപ മുതലുള്ള വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയിൽ

കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ...

ടൊമാറ്റോ അല്ല സൊമാറ്റോ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽ

മുംബൈ:ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോയ്ക്ക് എങ്ങനെ ആ പേര് വന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ കമ്പനിയുടെ പേരിന്റെ പിന്നിലുള്ള രസകരമായ കാര്യം പങ്കുവെച്ചിട്ടുണ്ട്. ദീപീന്ദർ ഗോയൽ തന്റെ...

കായികമേള അലങ്കോലപ്പെടുത്താൻ അധ്യാപകരിൽ നിന്ന് ശ്രമമുണ്ടായി’; മർദ്ദിക്കാനും തടയാനും നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.