EntertainmentNews

ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി സ്വന്തം കണ്ണട ലേലത്തില്‍ വെച്ച് മിയ ഖലീഫ; കണ്ണടയ്ക്കായി പണമൊഴുകുന്നു

ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷമുള്ള ലെബനന്‍ ജനതക്കായി നടക്കുന്ന സഹായത്തില്‍ കൈകോര്‍ത്ത് മുന്‍ പോണ്‍ താരം മിയ ഖലീഫയും. തന്റെ പോണ്‍ കരിയര്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണടയാണ് മിയ ഖലീഫ ഓണ്‍ലൈന്‍ ലേലത്തിനു വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത പോണ്‍ താരങ്ങളിലൊരാളായ മിയ ഖലീഫയുടെ കണ്ണടയും വന്‍ ജനപ്രീതി നേടിയിരുന്നു.

ലോകത്താകമാനമുള്ള നൂറു കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് മിയ ഖലീഫ തന്റെ കണ്ണടയെ വിശേഷിപ്പിച്ചത്. ലേലം വിളി ഇതിനകം തന്നെ 98,000 ഡോളര്‍ കടന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം നടത്തിയ മിയ ഖലീഫയെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.

ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷം ലെബനനില്‍ നടക്കുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക നല്‍കുമെന്നാണ് മിയ ഖലീഫ പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രശ്സ്ത പോണ്‍ അഭിനേത്രികളിലൊരാളായിരുന്ന മിയ ഖലീഫ ജനിച്ചത് ലെബനനിലാണ്. ബെയ്റൂട്ടിലെ സ്ഫോടനത്തിനു ശേഷം ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം ലെബനനു വേണ്ടി ശബ്ദമുയര്‍ത്തിയിരിന്നു.

ആഗസ്റ്റ് നാലിനാണ് ബെയ്റൂട്ട് തുറമുഖ നഗരത്തില്‍ വമ്പന്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button