26.3 C
Kottayam
Saturday, November 23, 2024

‘പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്’, കോടി രൂപയുടെ മൂല്യം

Must read

കൊച്ചി : കൊവിഡ് മഹാമാരിക്കൊപ്പം കടൽക്ഷോഭം കൂടി എത്തിയതോടെ ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികൾക്ക് എത്തിച്ച് നൽകിയ പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു 100 രൂപ നോട്ടു. കണ്ണമാലി സ്റ്റേഷനിലെ ഇൻസ്പെക്ടർ പി എസ് ഷിജു ഫെയ്സ്ബുക്കിൽ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടിൽ ഇതേപ്പറ്റി കുറിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അയൽ ഗ്രാമമായ കുമ്പളങ്ങിയിൽ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെയാണ് കണ്ണമാലി ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനിൽ ആന്റണി പൊതിച്ചോറിൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്. ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം…………………………………………………

കോടി രൂപയുടെ മൂല്യമുള്ള 100 രൂപ നോട്ട്……..

മിനിയാവുന്നാൾ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO വിജുവും കൂടി എത്തിയപ്പോൾ അറബിക്കടൽ രൗദ്രഭാവത്തോടെ കരയിലേക്ക് കയറി വന്നുകൊണ്ടിരിക്കുകയായിരുന്നു. റോഡിനു പടിഞ്ഞാറുവശത്തുള്ള വീടുകളില്ലെല്ലാം രണ്ടടിയിലധികം ഉയരത്തിൽ വെള്ളം കയറിയിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കലി തുള്ളി പെയ്യുന്ന പെരുമഴയത്തും സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്നു. ജീപ്പിൽ നിന്നും റോഡിലേക്കിറങ്ങിയപ്പോൾ മുട്ടോളം വെള്ളം. ഈ പെരുവെള്ളത്തിൽ ഇവർ ഇന്ന് എങ്ങനെ കഴിച്ചുകൂട്ടും എന്ന് വേവലാതിയോടെയാണ് ഞാൻ ഓർത്തത്. രാത്രിയിൽ, കുട്ടികളടക്കമുള്ളവർ എന്ത് ഭക്ഷണം കഴിക്കും എന്നൊക്കെ ചിന്തിച്ചപ്പോൾ എൻ്റെ മനസിൽ ആദ്യം വന്നത് എൻ്റെ നാടായ കുമ്പളങ്ങിയിലെ ഞാനുൾപ്പെടുന്ന What’s app group നെക്കുറിച്ചും പനങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും വർഷങ്ങളായി ചങ്കായി കൂടെക്കൂടിയ ശ്രീ.ജേക്കബ്ബിനേയും ആണ്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.മാർട്ടിൻ ആൻ്റണി, പ്രതിപക്ഷ നേതാവ് ശ്രീ.സുരേഷ് ബാബു എന്ന സാബു ചേട്ടൻ, അയൽവാസിയായ ഷൈജു എന്നിവരേയും ഫോണിൽ വിളിച്ചു കുറച്ചു പേർക്കുള്ള ബ്രെഡും പഴവും എങ്കിലും തയ്യാറാക്കണം എന്നാവശ്യപ്പെട്ടു. ജേക്കബ്ബ് അപ്പോൾ തന്നെ നെട്ടൂർ മാർക്കറ്റിലേക്ക് പുറപ്പെട്ടു. മറ്റുള്ളവർ നോക്കട്ടെ, ശരിയാക്കാം എന്നും പറഞ്ഞു. പക്ഷേ തുടർന്നുള്ള ഒരു മണിക്കൂർ കൊണ്ട് അവിസ്മരണീയമായ വേഗതയിലാണ് കാര്യങ്ങൾ നടന്നത്. കുമ്പളങ്ങി ഗ്രൂപ്പിൽ നിന്നും ടോജി വിളിച്ചു പറഞ്ഞതനുസരിച്ച് Fire & Rescue team ൻ്റെ Civil Defence team ശ്രീ. ബിനു മിത്രനും സംഘവും 250 പേർക്കുള്ള ഭക്ഷണവും ആയി എത്തുമെന്ന് അറിയിച്ചു. കൂടാതെ ജേക്കബ്ബിൻ്റെ സുഹൃത്തായ നെട്ടൂർ മാർക്കറ്റിലെ മൊയ്തുക്ക പറഞ്ഞതനുസരിച്ച് ആലുവയിൽ നിന്നും സുധീർ, സഗീർ തുടങ്ങിയവർ 600 പേർക്കുള്ള ചോറും ചിക്കൻ കറിയുമായി എത്തുമെന്ന് അറിയിച്ചു. ഇതിനിടയിൽ സാബുച്ചേട്ടൻ കുറേ ബ്രെഡ് കൊണ്ടുവന്ന് തന്നു. തുടർന്ന് കുമ്പളങ്ങിയിൽ നിന്നും നെൽസൺ മാഷ് ഫോണിൽ വിളിച്ച് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. തുടർന്നിങ്ങോട്ട് ഇന്ന് രാത്രി വരെ 4000 ൽ അധികം പേർക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യാനായത്.ശ്രീ. നെൽസൺ മാഷ്, ബിനോജ്, സെൽജൻ അട്ടിപ്പേറ്റി, ജോസ് മോൻ, ആൻസൻ, ടോജൻ, ദിലീപ്, സന്തോഷ്, ജിനീഷ്,അപ്പച്ചൻ, ഷൈജു, ടോജി, ഞാൻ പഠിച്ച St.Peters സ്കൂളിലെ ടീച്ചർമാർ, കുമ്പളങ്ങി OLF HS ലെ ഹെഡ്മിസ്ടസ് സിസ്റ്റർ സിൽവി, UPS ലെ ഹെഡ്മിസ്ട്രസ് Sr.ഷൈനി, PTAപ്രസിഡൻ്റ് പോൾ ബെന്നി, ബിന്ദു, ജോണി, അക്ഷര സെൻ്ററിലെ പഴയ അധ്യാപകനും ഇപ്പോൾ Excise Asst.commissioner ഉം ആയ ശശി സാർ, സൗമിത്രൻ സാർ, കുമ്പളങ്ങി പഞ്ചായത്ത് മെമ്പർ ശ്രീ.സുബീഷ്, സഹപാഠികളായ ഉണ്ണികൃഷ്ണൻ, സോണി KB, പ്രമോഷ്, സർജിൽ ,സെൻ്റ് ജയിംസ് ചർച്ച്
പൂണിത്തുറ
വൈസ് ചെയർമാൻ ഫ്രാൻസീസ് താടിക്കാരൻ, കൈക്കാരൻ ജയ് മോൻ തോട്ടുപുറം, പാരീഷ്‌ കൗൺസിൽ അംഗങ്ങൾ സിജുമോൻ, ബിശാൽ തുടങ്ങി ഒത്തിരി ആളുകളെ നന്ദിയോടെ സ്മരിക്കുന്നു.

ഇന്ന് വിതരണം ചെയ്ത ഭക്ഷണപ്പൊതികൾ ഓരോരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികൾ വീതം ശേഖരിച്ചവയായിരുന്നു. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ ഒരെണ്ണം സഹപ്രവർത്തകനായ അനിൽ ആൻറണി ഒരു പൊതി ഊണ് തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്. ഒരു പഴം കൊടുത്താൽ പോലും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത് ,വാങ്ങുന്നവൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നു. ഇങ്ങനെയും മനസുകൾ ഉള്ളപ്പോൾ നമുക്ക് തോൽക്കാനാകുമോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

‘ആത്മപരിശോധനയ്ക്കുള്ള അവസരം, തിരിച്ച് വരും; നായരും വാരിയരും തോൽവിയിൽ ബാധകമല്ല’

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ...

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.