26.2 C
Kottayam
Thursday, May 16, 2024

കാശ്മീരില്‍ സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു,നാഗാലാന്‍ഡ് ഇത്തവണയും സ്വാതന്ത്രമാഘോഷിച്ചത് സ്വന്തം പതാകയില്‍

Must read

കൊഹിമ കാശ്മീരിനെ വിഭജിച്ച് സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോഴും രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്‍ഡില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനുമൊരു ദിവസം മുമ്പ് സ്വന്തം നിലയില്‍ സ്വാതന്ത്രദിനാഘോഷം.യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.

വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന നാഗാ പൗരന്‍മാര്‍ വണ്‍ ഗോള്‍,വണ്‍ ഡെസ്റ്റിനി എന്ന മുദ്രാവാക്യം മുഴക്കിയുള്ള ആഘോഷങ്ങളില്‍ പങ്കാളികളായി.

download (1)
നാഗാ വിമതര്‍ 1947 ആഗസ്റ്റ് 14 ലാണ് നാഗാ സ്വാതന്ത്ര്യ ദിനം ആദ്യം ആഘോഷിച്ചത്. തുടര്‍ന്നിങ്ങോട്ട് നാഗാലാന്റിലും മണിപ്പുരിലും മ്യാന്മറിലുമായി ചിതറിക്കിടക്കുന്ന എല്ലാ നാഗാ വിഭാഗക്കാരും ആഗസ്റ്റ് 14 സ്വാതന്ത്യദിനമായി കൊണ്ടാടാറുണ്ട്.ക്ശ്മീര്‍ സംഭവങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍ ഇത്തവണ പക്ഷെ, വന്‍ ജനാവലിയാണ് ഇക്കുറി പങ്കെടുത്തത്.

2015 ലെ നാഗാകരാറിലൂടെയാണ് പ്രത്യേക പദവിയുള്ള സംസ്ഥാനമായി നാഗാലാന്‍ഡിനെ കേന്ദ്രം അംഗീകരിച്ചത്.

 

download (2) IMG-20190814-WA0024

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week