26.3 C
Kottayam
Saturday, November 23, 2024

ലോഡ് കയറ്റി അര്‍ദ്ധ സെഞ്ച്വറിയടിച്ച് മേയര്‍ ബ്രോ,തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ശ്രീപദ്മനാഭനെയും വടക്കോട്ടയ്ക്കുമോയെന്ന് സോഷ്യല്‍ മീഡിയ

Must read

തിരുവനന്തപുരം:കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിയ്ക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അന്നത്തെ ജില്ലാ കളക്ടര്‍ വാസുകിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നത്. ഇത്തവണ ജില്ലാ കളക്ടര്‍ കൈവിട്ടെങ്കിലും മേയര്‍ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ രാപകലില്ലാത്ത പ്രവര്‍ത്തനമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ കേന്ദ്രമാക്കി നടക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാമ്പില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 45 നുമേല്‍ ലോഡ സാധനസാമഗ്രികികളാണ് മലബാറിലേക്ക് കയറ്റി അയച്ചത്. രാത്രി വൈകുന്നതോടെ അരസെഞ്ച്വറി അടിയ്ക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

FB_IMG_1565805345673 FB_IMG_1565805327341 FB_IMG_1565805273535

കോര്‍പറേഷനിലെ ശേഖരണ കേന്ദ്രത്തില്‍ പ്രളയദുരിതാശ്വാസ സാധനങ്ങള്‍ ഇനിയും കയറ്റി അയയ്ക്കാന്‍ ബാക്കിയാണ് രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാന്‍ പരിശ്രമിക്കുകയാണ് മേയര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും ജോലിക്കാരുംടങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരും. സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിറഞ്ഞ് വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ മേയര്‍ക്ക് കരുത്തായി യുവാക്കളടങ്ങുന്ന സംഘം തുടര്‍ച്ചയായി ശേഖരണ പ്രവര്‍ത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏര്‍പ്പെടുന്നുണ്ട്.

അതേസമയം ലോഡുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ മേയര്‍ വി.കെ.പ്രശാന്ത് താരമായി മാറി.നിരവധി ട്രോളുകളും മേയറേപ്പറ്റി വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

By Election 2024 Results Live: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടൻ; പാലക്കാട്, ചേലക്കര, വയനാട് ഫലങ്ങൾ അൽപ്പ സമയത്തിനകം

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ...

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.