തിരുവനന്തപുരം: കോവിഡ് രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തി അരമണിക്കൂറിനുള്ളില്‍ വയോധിക മരിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ താമസിക്കുന്ന ദേവകിയമ്മ (77) ആണ് മരിച്ചത്. കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. ഇവിടെ വച്ച് രോഗം ഭേദമായതിനുശേഷം വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ദേവകിയമ്മ മരണപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News