കൊച്ചി: ദാമ്പത്യ ബന്ധത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയെയും ഒഴിവാക്കലിനെയും കുറിച്ച് തുറന്ന് പറഞ്ഞ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍.കുട്ടികളാണ്ടാവാത്തതിലടക്കം ഭര്‍ത്താവിന് തകരാറുകളുണ്ടെങ്കിലും ഭാര്യ മാത്രം ഉത്തരവാദികളാകുന്ന നാടകങ്ങളാണ് പല വീടുകളിലും അരങ്ങേറുന്നതെന്നും കല ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
അവളുടെ ഭര്‍ത്താവ് ഒരുപാട് സഹിച്ചു..
അവളെ കിടപ്പറയിൽ പോരെന്ന്..
അങ്ങേരു വേറെ പോകുന്നതിനു ഒന്നും പറയാനില്ല..
തീർന്നു അവിടെ ആ കഥ..
അവളുടെ ശരീരത്തിൽ ഒന്ന് തൊട്ടിട്ടില്ല ഇതേ വരെയും..
വർഷം നാലാകുന്നു…
എല്ലാ മാസവും അമ്മയും അമ്മായിയമ്മയും വിശേഷം ഇല്ലേ എന്ന് ചോദിക്കും..
യാതൊരു ഉളുപ്പും ഇല്ലാതെ ഹോസ്പിറ്റലിൽ പരിശോധനയ്ക്കു കൊണ്ട് പോകുന്നുണ്ട്..
ഏറ്റവും ക്രൂരമായ ഒന്ന്..
പ്രെഗ്നൻസി പരിശോധന നടത്തുമ്പോൾ ഭര്‍ത്താവ് ആകാംഷയോടെ പ്രതികരിക്കുന്നതാണ്…
കൂടെ വരുന്ന അമ്മായി അമ്മയോട്,
സാരമില്ല, ഇനിയും സമയമുണ്ടല്ലോ എന്ന് !!
മക്കളുണ്ട്, ഭര്‍ത്താവിന് നല്ല ജോലിയും ഉണ്ട്..
ആളുകളുടെ മുന്നില് സന്തുഷ്‌ട കുടുംബമാണ്..
ഒഴിഞ്ഞു മാറാത്ത തലവേദന ഭാര്യയ്ക്ക്..
അവളിലെ സ്ത്രീത്വം പൂർണമായും അംഗീകരിക്കപ്പെട്ടിട്ടില്ല..
എന്നും രാത്രിയിൽ ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുന്നുണ്ട്..
പക്ഷെ,
ലൈംഗികത എന്നാൽ ഒരു വഴിപാടാണ്..
സ്ത്രീയുടെ തലവേദനയുടെ മുഖ്യകാരണം…
എന്നാൽ, അതിനും മരുന്ന് അവൾ കഴിക്കണം.
യഥാർത്ഥത്തിൽ ആരാണ് ചികിത്സ എടുക്കേണ്ടത് എന്നത് ചിന്തിക്കാൻ പോലും പാടില്ല.. അല്ലേൽ,
അവളെ കാമപ്രാന്തി ആയി മുദ്രകുത്തും..
ഇത്തരം പല ദാമ്പത്യ നാടകങ്ങൾ കേരളത്തിൽ അരങ്ങേറുന്നതാണ്..
കുത്തഴിഞ്ഞ ജീവിതം കൊണ്ട് പോകുന്ന ആണിന് ന്യായീകരിക്കാൻ ഒറ്റ വാക്കാണ്..
അവൾക്കു അതിലൊന്നും താല്പര്യം ഇല്ല..
എങ്ങനെയോ രണ്ടു മക്കളെ ഉണ്ടാക്കിയ പാട് എനിക്ക് അറിയാം..
നമ്മളൊക്കെ മനുഷ്യരല്ലേ…
ആഹ്, അവനെ കുറ്റം പറയാൻ വയ്യ…
ആണായി പിറന്നവന് അതൊന്നും ഇല്ലാതെ പറ്റുമോ !
അവിടെ സ്ത്രീ, നിശ്ശബ്ദയാകും..
അവളും ആലോചിക്കും…
അല്ല !
എന്നിൽ ലൈംഗിക മോഹങ്ങളുണ്ട് എന്ന് വിളിച്ചു പറയുന്നതിലും നല്ലത് ഇല്ല എനിക്ക് അതിലൊന്നും താല്പര്യം ഇല്ല എന്ന് പറയുന്നതാണ്..
സമൂഹത്തിൽ അവൾക്കു അഴിഞ്ഞാട്ടക്കാരി എന്നോ അപഥസഞ്ചാരിണി എന്നോ പേര് അല്ലേൽ വരും..
ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞാലും സമൂഹം അവളെ തുറിച്ചു നോക്കും…
എങ്കിൽ അത് നിന്റെ കുറവാകും…
അതേ….. എല്ലാം പെണ്ണിന്റെ കുറവാണ്…
തുറന്ന് പറഞ്ഞാലവൾ ഫെമിനിസ്റ്റ് അല്ല, ഫെമിനിച്ചി ആണ്…
സത്യത്തിൽ ഹ്യൂമനിസ്റ് ആകാനാണ് പ്രാർത്ഥന..
ഓരോ സ്ത്രീയുടെയും ഇത്തരം അനുഭവങ്ങൾ എഴുതി വെയ്ക്കുന്നതിനും അപ്പുറമാണ്….
ബലാത്സംഗങ്ങൾ പ്രായഭേദമന്യേ നടക്കുന്നു.
സ്വന്തം ഭര്‍ത്താവിനാലും, അന്യപുരുഷനാലും…
അറുപത്തിയഞ്ചു വയസ്സുള്ള ഒരു സ്ത്രീയെ കടുത്ത ബ്ലീഡിങ് ആയി കൊണ്ട് വന്ന സംഭവം ഒരു ഹോസ്പിറ്റലിൽ ഉണ്ടായി..
അപ്പാപ്പൻ സ്നേഹിച്ചതാണെന്ന് !!
സിസ്റ്റര് അടക്കത്തിൽ പറഞ്ഞു..
സ്ത്രീയും ശരീരവും അവളുടെ ലൈംഗികതയും ദിനം പ്രതി അപമാനിക്കപെട്ടു കൊണ്ടിരിക്കുന്നു…
അവൾ മരവിക്കുന്നത് ആത്മാവിലാണ്….
ശരീരം എന്നത് ഹോർമോൺ നിലയ്ക്കും വരെയും, മനസ്സിൽ ആഗ്രഹങ്ങൾ നിലയ്ക്കും വരെയും പ്രതികരിക്കുക തന്നെ ചെയ്യും…