തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12-ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വീണ്ടും പുതുക്കുന്നതെന്നും പറഞ്ഞു.
17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ പുരുഷന്‍മാര്‍ 1,25,40,302, സ്ത്രീകള്‍ 1,36,84,019, ട്രാന്‍സ്‌ജെന്‍ഡര്‍ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടര്‍മാരാണുള്ളത്.
www.lsgelection.kerala.gov.in-ല്‍ കരട് വോട്ടര്‍പട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കു പേരു ചേര്‍ക്കുന്നതിന് 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
തദ്ദേശ വോട്ടര്‍ പട്ടിക രണ്ടാംഘട്ട പുതുക്കല്‍ 12 മുതല്‍ ആരംഭിക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News