25.5 C
Kottayam
Monday, May 20, 2024

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വ്യാഴാഴ്ച സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പതിവ് പരിശോധനയക്ക് രാത്രി 7 മണിയോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രിയുടെ ആരോഗ്യ ബുള്ളറ്റിനില്‍ പറയുന്നു. ”സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണ്,” ആശുപത്രി മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡി എസ് റാണ ബുള്ളറ്റിനില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week