27.8 C
Kottayam
Saturday, June 1, 2024

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശു മരിച്ചു

Must read

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശു മരിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉച്ചയോടെയാണ് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന രക്തത്തില്‍ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്‌നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ടേഷന്റെ ഹെലികോപ്റ്ററിലാണ് കുഞ്ഞിനെ കൊച്ചിയില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week