CrimeNationalNews

ഭാര്യയുമായുള്ള വഴക്കിനിടെ 14 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു ; ഭർത്താവ് അറസ്റ്റിൽ

നോയിഡ : ഭാര്യയുമായുള്ള വഴക്കിനിടെ തുടർന്ന് 14- മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന ഭർത്താവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ജംഷെദ് എന്ന 28കാരനാണ് അറസ്റ്റിലായത്.

നോയിഡയിലെ ജെജെ കോളനിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഭാര്യയുമായുള്ള വഴക്കിനിടെ ജംഷെദ് ഭാര്യയ്ക്ക് നേരെ കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു. നിലത്ത് വീണ കുഞ്ഞിനെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ എത്തിചെങ്കിലും അവിടെ നിന്ന് ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് ഡൽഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ശനിയാഴ്ച കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് ജംഷെദിനെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷ്ണർ രൺവിജയ് സിംഗ് പറഞ്ഞു. ജംഷദിനെ ജയിലിലേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button