KeralaNews

കേരളത്തിലും കര്‍ണാടകയിലും ഐ.എസ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി യു.എന്‍

തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐ.എസില്‍ അംഗങ്ങളായവര്‍ ധാരളാമുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സിന്റെ ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുന്ന വിഭാഗം വ്യക്തമക്കിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200ഓളം അല്‍ ഖ്വയിദ ഭീകരര്‍ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിലെ കാണ്ടഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

അല്‍ ഖ്വായിദ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ നിലവിലെ തലവന്‍ ഒസാമ മഹമൂദ് ആണ്. മുന്‍ മേധാവി അസീം ഒമറിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയില്‍ പുതിയ പ്രവിശ്യ സൃഷ്ടിച്ചുവെന്ന് കഴിഞ്ഞ മെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. ‘വിലായ ഓഫ് ഹിന്ദ്’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മെയില്‍ കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ഭീകര സംഘടന ഇത് പ്രഖ്യാപിച്ചത്. എന്നാല്‍ ജമ്മുവിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഇത് നിഷേധിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉള്‍പ്പെടുന്ന മേഖയില്‍ 2015ല്‍ രൂപീകരിച്ച ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഐസ്എസ് കശ്മീരില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button