മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. മാരുതി കാറിന്റെ വില്‍പ്പനയില്‍ ജൂലൈ മാസത്തില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഇത് രണ്ടു വര്‍ഷത്തെ ഏറ്റവും വലിയ കുറവാണെന്നാണ് റിപ്പോര്‍ട്ട്. 2012 ഓഗസ്റ്റിന് ശേഷം കാര്‍ വില്‍പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കമ്പനി 1,09,264 വാഹനങ്ങളാണ് ജൂലൈ മാസത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 1,64,369 വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ആഭ്യന്തര വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 98,210 കാറുകളാണ് കഴിഞ്ഞമാസം മാത്രം കമ്പനി വിറ്റത്. 2018 ജൂലൈയില്‍ ഇത് 1,54,150 വാഹനങ്ങള്‍ വിറ്റിരിന്നു.
അന്താരാഷ്ട്ര വിപണിയില്‍ 9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 9,258 വാഹനങ്ങളാണ് വിറ്റത്. ചെറുവാഹന വിഭാഗത്തിലുള്ള ഓള്‍ട്ടോ വാഗണ്‍ആര്‍ വാഹനങ്ങള്‍ക്ക് 69.3 ശതമാനം ഇടിവാണ് വില്‍പ്പനയുണ്ടായത്. അതേസമയം, കോമ്പാക്റ്റ് വിഭാഗത്തില്‍ വരുന്ന പുതിയ വാഗണ്‍ ആര്‍ ഇഗ്‌നീസ്, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങള്‍ക്ക് 23 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.