കോഴിക്കോട്: തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരീക്ഷ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്ക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News