29.3 C
Kottayam
Wednesday, October 2, 2024

പാലക്കാട്ട് ഇന്ന് 81 പേര്‍ക്ക് കൊവിഡ്, പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ 67 പേര്‍ക്ക് രോഗബാധ

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.

ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും. പുറമെ ജില്ലയില്‍ 11 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ-7*
വാണിയംകുളം സ്വദേശി (59 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശികള്‍ (29,24,28 പുരുഷന്‍)

കൊപ്പം സ്വദേശി (44 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (40 പുരുഷന്‍)

ദുബായില്‍ നിന്നും വന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി (52 പുരുഷന്‍)

*ഒമാന്‍-1*
പരുതൂര്‍ സ്വദേശി (29 പുരുഷന്‍)

*ഖത്തര്‍-1*
വിളയൂര്‍ സ്വദേശി (37 പുരുഷന്‍)

*കര്‍ണാടക-1*
കൊപ്പം സ്വദേശി (45 പുരുഷന്‍)

*സൗദി-1*

വിളയൂര്‍ സ്വദേശി (43 പുരുഷന്‍)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുള്ളവര്‍-2*

ചെര്‍പ്പുളശ്ശേരി സ്വദേശി(27 പുരുഷന്‍)

മാത്തൂര്‍ സ്വദേശി (6 പെണ്‍കുട്ടി)

*സമ്പര്‍ക്കം-1*
തിരുമിറ്റക്കോട് സ്വദേശി (36 പുരുഷന്‍).ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.

*പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു*
*ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുന്നു*

പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഒരാള്‍ക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ (ജൂലൈ 18) മാര്‍ക്കറ്റില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ 67 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 525 പേര്‍ക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയില്‍ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍*

പട്ടാമ്പി സ്വദേശികളായ 34 പേര്‍,

മുതുതല സ്വദേശികളായ അഞ്ച്‌പേര്‍,

ഓങ്ങല്ലൂര്‍ സ്വദേശികളായ 11 പേര്‍,

പരുതൂര്‍ ,തിരുമിറ്റക്കോട് സ്വദേശികള്‍ മൂന്ന് പേര്‍ വീതം,

വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികള്‍ രണ്ടു പേര്‍ വീതം,

കുലുക്കല്ലൂര്‍,നാഗലശ്ശേരി, വിളയൂര്‍, തിരുവേഗപ്പുറ,ഷൊര്‍ണൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.

കൂടാതെ വലിയങ്ങാടിയില്‍ ജൂലൈ 22 ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week