24.9 C
Kottayam
Friday, October 18, 2024

‘അപകട’ മരണം കൊലപാതകമായി, ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

Must read

മുംബൈ: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി അതൊരു അപകടം പോലെയാക്കി മാറ്റിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നൗഷാദ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം കുമാർ, നൂർ ഖാൻ, മുഹമ്മദ് തഖി എന്നിവരാണ് സഹായികള്‍.

ഇരയായ അഹദുള്ള ഖാൻ സിവിൽ പെയിന്റിംഗ് കരാറുകാരനായിരുന്നു. പ്രതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കുകയും അത് തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

പ്രതിക്ക് ഖാന്റെ ഭാര്യയുമായും ബന്ധമുണ്ടെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു.

ജൂണ്‍ 16 ന് സംഘം നൗഷാദ് അഹദുള്ള ഖാനെ തുർബെയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹവും കൂട്ടാളികളും ഇരുമ്പുവടികൊണ്ട് അടിച്ചു. ഇത് ഒരു അപകടം പോലെയാകാൻ ഖാന്റെ പുറത്തേക്ക് വാന്‍ ഓടിച്ചു കയറ്റി തലയോട്ടി തകര്‍ത്ത ശേഷം അവര്‍ കടന്നു കളഞ്ഞതായും മുംബൈ പോലീസ് സീനിയർ ഇൻസ്പെക്ടർ കിഷോർ ഗെയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week