ചെന്നൈ: പ്രളയബാധിത മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മന്ത്രി കെ. പൊന്‍മുടിയ്ക്ക് നേരെ ചെളിയേറ്. വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്.
മുന്‍ എംപിയായ മകൻ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഡിഎംകെ പ്രതികരിച്ചിട്ടില്ല.
തമിഴ്‌നാട്ടില്‍ വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ 15-ല്‍ ഏറെ ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News