24.2 C
Kottayam
Thursday, December 5, 2024

വാറ്റുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ചു,എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കുടുങ്ങിയതിങ്ങനെ

Must read

കൊല്ലം: ചിതറയിൽ വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ കവർച്ച നടന്ന കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലത്തെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിൻ്റെ പിടിയിലായത്. ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ വീട്ടിൽ നിന്നാണ് സ്വർണവും മൊബൈൽ ഫോണും മോഷണം പോയത്. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് വാറ്റ് കേസിൽ ചിതറ സ്വദേശി അൻസാരിയെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ അൻസാരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഷൈജു അടക്കം 6 എക്സൈസ് ഉദ്യോഗസ്ഥർ അന്ന് പരിശോധനയ്ക്ക് ഉണ്ടായിരുന്നു. റിമാൻഡിലായ അൻസാരി 42 ദിവസം ജയിലിൽ കഴിഞ്ഞു. ശിക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സ്വർണമാലയും ലോക്കറ്റും  മോബൈൽ ഫോണും വീട്ടിൽ നിന്നും മോഷണം പോയെന്ന് മനസിലാക്കിയത്. 

ചിതറ പൊലീസിൽ അന്ന് പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഒടുവിൽ  അൻസാരിയുടെ മൊബൈൽ ഫോൺ എക്സൈസ് ഉദ്യോഗസ്ഥനായ ഷൈജുവിന്റെ സിം ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കി. ഫോൺ ചിതറ പൊലീസ് ഷൈജുവിൻ്റെ പക്കൽ നിന്ന് കണ്ടെത്തി. തുടർന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. അൻസാരിയുടെ വീട്ടിലെ പരിശോധനയ്ക്ക് ഷൈജുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് എക്സൈസ്  ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതികതകരാർ; ഷൊർണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി; ഇന്റർസിറ്റിയും വൈകുന്നു

ഷൊര്‍ണൂര്‍: കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം...

ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല; നിരോധനമേർപ്പെടുത്താന്‍ അസമിലെ ബിജെപി സർക്കാർ

ദിസ്പൂർ : റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി...

ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല ; രാജ്യത്ത് ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍

മുംബൈ:  ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന്  ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ പരാതികൾ...

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ തഹസില്‍ദാർ പദവിയിൽ നിന്നും മാറ്റി;പുതിയ നിയമനം കളക്ട്രേറ്റില്‍

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി...

Popular this week