23.9 C
Kottayam
Monday, December 2, 2024

പൊലീസുകാരിയെ വണ്ടിയിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി; സഹോദരന്‍ കസ്റ്റഡിയില്‍; ദുരഭിമാനക്കൊല തെലങ്കാനയില്‍

Must read

ബെം​ഗളൂരു: തെലങ്കാനയിൽ വീണ്ടും ​ദുരഭിമാനക്കൊല. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താൽ പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. സഹോദരൻ പരമേശ് ആണ് നാഗമണിയെ വാഹനം  ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.  സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കനത്ത മഴ; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

തൃശ്ശൂര്‍: കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച...

ആലപ്പുഴ ജില്ലയില്‍ നാളെ അവധി

ആലപ്പുഴ: കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിട്ട് രണ്ട് മിനിട്ടിന് പിന്നാലെയാണ് അവധിയെന്ന് വ്യക്തമാക്കി...

കോഴിക്കോട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാണ് മരിച്ചത്. 19 വയസാണ് പ്രായം. കുട്ടികൾക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ ചിറയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇന്ന് വൈകിട്ട്...

ആ മീശയും വച്ച് കരയാതെടോ,ആണുങ്ങളെ പറയിപ്പിക്കാൻ;ഗായിക അഞ്ജുവിന്റെ ഭർത്താവ് ആദിത്യന് നേരെ സൈബർ അറ്റാക്ക്

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസമാണ് താരം വീണ്ടും വിവാഹിതയായത്.ആദിത്യൻ പരമേശ്വരൻ എന്നയളാണ് ഭർത്താവ്. നവംബർ 28 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം അടുത്ത...

ശക്തമായ മഴ; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ അവധി

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി. തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ...

Popular this week