കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസമാണ് താരം വീണ്ടും വിവാഹിതയായത്.ആദിത്യൻ പരമേശ്വരൻ എന്നയളാണ് ഭർത്താവ്. നവംബർ 28 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും നടത്തിയിരുന്നു.
ഈ പരിപാടിയിൽ നിന്നുള്ള വീഡിയോകൾ വൈറാലുന്നുണ്ട്. അഞ്ജുവും ആദിത്യനും ചേർന്ന് പാട്ടുപാടുന്ന വീഡിയോ ഇപ്പോഴിതാ വലിയ സൈബർ ആക്രമണത്തിന് കാരണമാകുകയാണ്. പാട്ടുപാടുന്നതിനിടെ ആദിത്യൻ കണ്ണീരണിഞ്ഞതാണ് കാരണം. നിരവധി പേരാണ് ഇതിനെ കളിയാക്കിയും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്.
ആണുങ്ങളുടെ വില കളയും, അവനു കുറച്ച് കുപ്പി പാല് കൊടുക്ക്, കരഞ്ഞോ മുത്തേ ഇനി ജീവിതകാലം മുഴുവൻ കരയാൻ ഉള്ളതാണ്, യ്യോ ച്ചിച്ചി വാവ, പറ്റിയ ചെക്കൻ. രണ്ടാൾക്കും ഇടയ്ക്ക് ഇടയ്ക്ക് കരയാം, എന്ത് ഊളയാടാ നീ, ഇജ്ജാതി നടൻ, എടാ നീ മീശ വച്ച് ഇങ്ങനെ കരയല്ലേ, ഒരു ഗ്യാസ് മിട്ടായും പീപ്പിയും മേടിച്ചു കൊടുത്തു അവനെ ആശ്വസിപ്പിച്ചു വിട്ടേ. വെറുതെ പാവത്തിനെ വേദനിപ്പിച്ചു..എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പരിഹാസ കമന്റുകൾ.
അതേസമയം ആദിത്യന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ”ചില സന്ദർഭങ്ങളിൽ മിഴികൾ അറിയാതെ നനയുന്നത് മനസിൽ നിറഞ്ഞു നിന്നിരുന്ന ദുഃഖങ്ങളിൽ നിന്നും പെട്ടെന്ന് ഒര് സന്തോഷത്തിന്റെ ദിനങ്ങളിലേക്ക് കടക്കുമ്പോൾ നിഷ്‌കളങ്കർ ആയ ചില മനുഷ്യരുടെ കണ്ണുകൾ നിറയും. അത്രയേ ഈ സഹോദരനും സംഭവിച്ചുള്ള എന്നാണ് ഒരു കമന്റ്.
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ കരിയർ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സ്റ്റാർ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെ ഡയരക്ടറായ അനൂപ് ജോൺ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. ഈ ബന്ധം തകർന്നത് താരത്തെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു.