24.8 C
Kottayam
Tuesday, November 19, 2024
test1
test1

Aishwarya Lekshmi:വിവാഹം വേണ്ട, ആലോചിച്ചെടുത്ത തീരുമാനം, 34 വയസിനിടെ ഞാൻ കണ്ട വിവാഹബന്ധങ്ങൾ; ഐശ്വര്യ ലക്ഷ്മി

Must read

കൊച്ചി:ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കുണ്ട്. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വപ്നമായിരുന്നു. ​ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ​ഗുരൂവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ‍‍ഞങ്ങൾ ​ഗുരുവായൂരിൽ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി. വിനോങ്ങളില്ല.

അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് എനിക്കീ സ്വപ്നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി.

മുപ്പത് വയസിന് ശേഷം രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്ത് കുട്ടികൾ വേണമെന്ന് കരുതി. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടത്. ഇങ്ങനെ ചിന്തിക്കാൻ കാരണം അതായിരുന്നു എപ്പോഴുമുള്ള സംസാരം. ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമാേണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

ഹലോ മമ്മിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഐശ്വര്യ ലക്ഷ്മിയിപ്പോൾ. ഷറഫുദീനാണ് ചിത്രത്തിലെ നായകൻ. തമിഴിൽ ത​ഗ് ലൈഫ് ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന സിനിമ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസനാണ് നായകൻ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ സ്ക്രീൻ സ്പേസ് കുറവായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Food poison: വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ്...

AI code of conduct:വരുന്നു എഐ പെരുമാറ്റ ചട്ടം; കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്ക് സവിശേഷ പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

Indian coast guard rescue:പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി...

Ward Delimitation : സംസ്ഥാനത്ത് ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ; കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ...

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.