25.1 C
Kottayam
Thursday, November 14, 2024
test1
test1

കായികമേള അലങ്കോലപ്പെടുത്താൻ അധ്യാപകരിൽ നിന്ന് ശ്രമമുണ്ടായി’; മർദ്ദിക്കാനും തടയാനും നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം: കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എല്ലാ വർഷവും ഒളിമ്പിക് മോഡൽ കായികമേള നടത്തുമെന്നും മന്ത്രി അറിയിച്ചു.

ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.

സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്.

അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്കൂൾ അധികൃതർക്കാണ്. 24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.

ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്കൂളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ആ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു.

ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അരഡസനോളം മേളകൾ സംഘടിപ്പിക്കുന്നുണ്ട്. തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

2018 ഓഗസ്റ്റ് 17നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ല. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായിക മേള കൊച്ചി ട്വന്റിഫോർ ചരിത്രം കുറിച്ചിരിക്കുകയാണ്. സംഘാടനത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ യുവ കായികമേളയായി ഇത് മാറി. മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികൾ മാതൃകാപരമായി പ്രവർത്തിച്ചു.

അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയത്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം (20,000) ആളുകൾക്ക് മേളയിൽ ഭക്ഷണം നൽകി. ഇതും ചരിത്രമാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ ആദ്യമായി എവർ – റോളിങ് ട്രോഫി ഇത്തവണ നൽകി. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂൾ കായികമേള കൊച്ചി ട്വന്റി ഫോറിൽ പിറന്നത് നാൽപ്പത്തി നാല് മീറ്റ് റെക്കോർഡുകൾ ആണ്. ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തി ഒന്ന്(1741) സ്വർണ മെഡലുകളും അത്രയും തന്നെ വെള്ളി മെഡലുകളും രണ്ടായിരത്തി നാൽപ്പത്തി ഏഴ്(2047) വെങ്കല മെഡലുകളും മേളയിൽ വിതരണം ചെയ്തു.

കായിക താരങ്ങൾക്ക് ക്യാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.മുപ്പത്തി ഒമ്പത് കായിക ഇനങ്ങളിൽ ആയി ആകെ പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് (12737)ആൺകുട്ടികളും പതിനൊന്നായിരത്തി എഴുപത്തി ആറ്(11076) പെൺകുട്ടികളും അടക്കം ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി പതിമൂന്ന് കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.

ഇതിൽ ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1,587 ) കായികതാരങ്ങൾ ഇൻക്ലൂസീവ് സ്‌പോർട്‌സിലാണ് പങ്കെടുത്തത്.ഈ സംഖ്യകൾ നമ്മുടെ വിദ്യാർഥികളുടെ വ്യാപ്തിയും അർപ്പണബോധവും എടുത്തുകാണിക്കുന്നു. മത്സരങ്ങൾ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവർ ചെയ്യുന്ന 400 മാധ്യമ പ്രവർത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വൻ വിജയമായതും കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷായിരുന്നു മേളയുടെ ബ്രാൻഡ് അംബാസഡർ.
ശ്രീജേഷിനെ പോലുള്ള താരങ്ങളെ സൃഷ്ടിക്കലാണ് ഈ മേളയുടെ ലക്ഷ്യം.

നാലുവർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഒളിമ്പിക്സ് മാതൃകയിൽ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ മേളയുടെ വലിയ വിജയവും ഇൻക്ലൂസീവ് സ്പോർട്സ് ചേർത്തപ്പോൾ ഉണ്ടായ അനുഭവവും ഒളിമ്പിക്സ് മാതൃകയിലുള്ള മേള എല്ലാവർഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക.

കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും.കായിക അധ്യാപകർക്ക് ചില പ്രശ്നങ്ങളുണ്ട്, അതിനും പരിഹാരം കാണും. കേരള സ്കൂൾ കായികമേള കൊച്ചി ’24 വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാഷ്ട്രീയക്കാർക്ക് നൽകിയത് 1368 കോടിരൂപ; സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളിലും ഇഡി റെയ്ഡ്

മുംബൈ: ലോട്ടറി രാജാവ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ വീട്ടിലും...

പച്ചത്തെറി പറയാൻ പറഞ്ഞു, എനിക്ക് കഴിഞ്ഞില്ല, ഒടുവിൽ തർക്കം; സിനിമാ അനുഭവം പങ്കുവച്ച് സലിം കുമാർ

കൊച്ചി: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് സംവിധായകൻ പറയിച്ചുവെന്നും നടൻ പറഞ്ഞു....

സ്വർണത്തിന്റെ വില ; ഇന്ന് ഒറ്റയ്ടിക്ക് താഴ്ന്നു; ഇന്ന് കുറഞ്ഞത് 880 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റ വില 55,480 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. പവന് 1080...

‘സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാടിൻ്റെ മഹാഭാ​ഗ്യം’ജന സേവനത്തിനായി ജോലി രാജിവെച്ചു;സരിനെ പുകഴ്ത്തി ഇ പി ജയരാജൻ

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ. പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും...

പാലക്കാട് മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മിൽ; 'പോയതിൽ സന്തോഷ'മെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. അതേ സമയം, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.