KeralaNews

ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജൂലൈ 16 വരെയാണ് നിരോധനം. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി. ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യം സ്ഥിതി ഗുരുതരമാക്കുകയാണ്.

അതേസമയം ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവരുടെ രോഗ ഉറവിടം അറിയില്ല. ഇന്‍ക്വസ്സ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പത്തനംതിട്ട സ്വദേശി ജിതിന്‍, ഭാര്യ ദേവിക എന്നിവരെ ചൊവ്വാഴ്ചയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങി മരിച്ച നിലയിലും ദേവികയുടെ മൃതദേഹം കട്ടിലില്‍ കിടന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button