ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.
അപകടം മണത്ത ഉടന്‍ ആളുകള്‍ക്കോ വീടുകള്‍ക്കോ നാശനഷ്ടമുണ്ടാകാതിരിക്കാനായി പൈലറ്റ് വിമാനം വിജനമായ പ്രദേശത്തക്ക് കൊണ്ടുപോയെന്ന് വ്യോമസേന അറിയിച്ചു. തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് പൈലറ്റ് രക്ഷപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News