പാരീസ്: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്കാരമായ ബാലൺ ദ്യോർ പുരസ്കാരം സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം. വനിതാ ബാലൻ ദ്യോര്‍ പുരസ്കാരത്തിന് തുടർച്ചയായ രണ്ടാം തവണയും സ്‌പാനിഷുകാരി എയ്റ്റാന ബോണ്‍മാറ്റി അർഹയായി.
ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്കാരം നൽകുന്നത്. 2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് അടിസ്ഥാനമാക്കുന്നത്. 2003-ന് ശേഷം ആദ്യമായാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയോ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. ഇതിനിടയിൽ മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലണ്‍ ദ്യോര്‍ നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News