31.6 C
Kottayam
Monday, October 28, 2024
test1
test1

Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്‌; ശ്രീലങ്കയെ വീഴ്ത്തി തേരോട്ടം

Must read

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. അഫ്ഗാനിസ്ഥാൻ 11പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി അനായാസം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ ഓപ്പണർ സെദീഖുള്ള അടലിന്റെ ഇന്നിങ്സാണ് അഫ്ഗാന് അനായാസ ജയം സമ്മാനിച്ചത്. സെമിയിൽ ഇന്ത്യയെ അട്ടിമറിച്ചാണ് അഫ്ഗാൻ ഫൈനലിൽ കടന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം വൻ  തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് എത്തുമ്പോഴേയ്ക്കും ക്യാപ്റ്റൻ നുവാനിന്ദു ഫെർണാണ്ടോ ഉൾപ്പെടെ നാലു പേർ പവലിയനിൽ തിരിച്ചെത്തി. ഏഴു പന്തിൽ നാലു റൺസായിരുന്നു ഫെർണാണ്ടോയുടെ സമ്പാദ്യം. ഓപ്പണർ യശോധ ലങ്ക (നാലു പന്തിൽ ഒന്ന്), ലഹിരു ഉഡാര (ഒൻപതു പന്തിൽ അഞ്ച്), അഹാൻ വിക്രമസിംഗെ (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

പിന്നീട് അർധസെഞ്ചറിയുമായി തിരിച്ചടിച്ച സഹൻ അരാച്ചിഗെയാണ് ശ്രീലങ്കയെ രക്ഷപ്പെടുത്തിയെടുത്തത്. 47 പന്തുകൾ നേരിട്ട സഹൻ ആറു ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. 21പന്തിൽ ഒരു സിക്സ് സഹിതം 20 റൺസെടുത്ത പവൻ രത്‌നനായകെ, 19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത നിമേഷ് വിമുക്തി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അഫ്ഗാനായി ബിലാൽ സാമി നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നും അല്ലാ ഗസൻഫർ നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ സുബൈദ് അക്ബാരി പുറത്തായി. സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അർധസെഞ്ചറി നേടിയ താരമാണ് അക്ബാരി.

എന്നാൽ, 55 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത സെദീഖുല്ല അടൽ, 20 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഡാർവിഷ് റസൂൽ, 27 പന്തിൽ 33 റൺസെടുത്ത കരിം ജാനത്ത്, ആറു പന്തിൽ 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇഷാഖ് എന്നിവർ ചേർന്ന് അഫ്ഗാനെ കിരീടവിജയത്തിലേക്ക് നയിച്ചു. ശ്രീലങ്കയ്‌ക്കായി സഹൻ അരച്ചിഗെ, ദുഷൻ ഹേമന്ദ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാഹുലിന്റെ പേരിലെ ഭിന്നത തുടരുന്നു; സുധാകരനെ തള്ളി എം എം ഹസ്സൻ; കത്ത് വിവാദം കത്തുന്നു

പാലക്കാട്: വിവാദ കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയെന്ന സൂചന നൽകി കൂടുതൽ പ്രതികരണങ്ങൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത്.സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു...

Reliance foundation: സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത എം. അംബാനി. കുട്ടികള്‍ക്കും...

ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തകേട്‌; പത്രിക സ്വീകരിക്കരുതെന്ന ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമുള്ളള...

സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം!ഇനി മത്സരത്തിനില്ല; നിരാശനായി കെ.മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായില്ല. കെ മുരളീധരന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചതെന്ന് കത്ത് പുറത്തുവന്നതോടെ വിവാദം വീണ്ടും ആളിക്കത്തി. ഇതിനെ ശരിവെക്കുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍...

Navaz murder:അനുജനെ അടിച്ചത് എന്തിനെന്ന് ചോദിക്കുന്നതിനിടെ നവാസിന്റെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തി കുത്തിയിറക്കിയത് സദ്ദാം; നേതാവിനൊപ്പം കൂട്ടാളികളും പിടിയില്‍

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കേസിലെ പ്രതികളെ അതിവേഗം പിടികൂടി. നവാസിനെ പിന്നില്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2