26 C
Kottayam
Monday, October 21, 2024

ഇനി വീഡിയോ കോൾ നല്ല ലൈറ്റ് വെട്ടത്തില്‍ ചെയ്യാം ; ഫീച്ചറുമായി വാട്‌സ്ആപ്പ്

Must read

മുംബൈ:ഇടയ്ക്കിടെ ഓരോ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ് . അതും കിടിലം ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ പുറത്തിറക്കിയത് . ഇപ്പോഴിതാ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ലോ ലൈറ്റ് മോഡ് ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ലൈറ്റ് ഇല്ലാത്തപ്പോഴും വീഡിയോ കോളിലൂടെ വ്യക്തമായി മുഖം കാണാൻ സാധിക്കും എന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടു

പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ വന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുക. വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇനി ലൈറ്റ് ഇല്ല എന്നുള്ള പരാതി വേണ്ടേ വേണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അജ്ഞാതരായ പോലീസുകാര്‍ പിന്തുടരുന്നു, പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ആരോപണവുമായി സുപ്രീംകോടതിയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇവര്‍ തന്നെ പിന്തുടരുന്നതും സിദ്ദിഖ് പറഞ്ഞു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി...

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26ന്...

വി ഡി സതീശനെതിരെ പി വി അൻവർ; 'സതീശൻ വിഡ്ഢികളുടെ ലോകത്തോ? കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്'

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍...

പള്ളിത്തര്‍ക്കം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരോടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച ഓര്‍ത്തഡോക്‌സ്-...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ചേളാരിയിൽ 13കാരൻ ജീവനൊടുക്കി

മലപ്പുറം: ചേളാരിയിൽ 13-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ട് കുട്ടിയെ...

Popular this week