28.8 C
Kottayam
Sunday, October 20, 2024

അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേ‌ർട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു.

ഒക്ടോബര്‍ 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.

20/10/2024: തിരുവനന്തപുരം, ഇടുക്കി 21/10/2024: പത്തനംതിട്ട, ഇടുക്കി 22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഈ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാസങ്ങൾ നീണ്ട ആസൂത്രണം, കൊലയാളിയുമായി അടുപ്പം, കില്ലർ ഗ്രൂപ്പിനെ കുടുക്കിയത് മുംബൈയിലെ പ വെല്ലുന്ന ഓപ്പറേഷൻ, അറസ്റ്റ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

പാല: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ശനിയാഴ്ച വൈകീട്ട്...

പാലക്കാട് യുഡിഎഫിൽ അഗ്നിപർവതം പുകയുന്നു, വലിയ പൊട്ടിത്തെറിയുണ്ടാകും, കൂടുതൽ പേർ പുറത്തേക്ക് വരും: എംബി രാജേഷ്

പാലക്കാട്: പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫിൽ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട്‌ കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിൽ...

മഴ ചതിച്ചു!കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്; സഞ്ജുവും സച്ചിനും സഖ്യം ക്രീസില്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം - കര്‍ണാടക മത്സരത്തിന്റെ മൂന്നാം ദിനം ഒരുപന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരത്തിന് തടസമായത്. ഇതോടെ മത്സരം സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആളൂര്‍...

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാന്‍,മൂന്നുമാസമായി രാസലഹരി ഉപയോഗിയ്ക്കുന്നുവെന്ന്‌ സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം∙ വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ...

Popular this week