24.3 C
Kottayam
Sunday, October 20, 2024

തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമോ?വ്യക്തത വരുത്തി പൊലീസ്

Must read

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയാണ് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവത്തിനുശേഷം കുഴിച്ചിട്ടത്.

യുവതി കുഞ്ഞിനെ മാസം തികയാതെയാണ് പ്രസവിച്ചതെന്നും പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അ‌ഞ്ചര മാസം ഗർഭിണിയായിരിക്കെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് മാതാപിതാക്കൾ ആചാരപ്രകാരം മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം പൊലീസിനെ അറിയിക്കാതെ കുഴിച്ചിട്ടത് അജ്ഞാത മൂലമാണ്. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

പ്രസവശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴായിരുന്നു വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്‌ടർമാർ പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വേണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗ കേസില്‍ സിദ്ദിഖിനെതിരായ റിപ്പോര്‍ട്ട് സംസ്ഥാനം സുപ്രീം...

അച്ചടക്കലംഘനം;എ.കെ ഷാനിബിനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഡോ പി...

സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്...

‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

കൊച്ചി:സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്ത കഥാപാത്രങ്ങൾ സ്വാസിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു.  ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ...

Popular this week