30.9 C
Kottayam
Friday, October 18, 2024

ഉത്തർപ്രദേശിൽ നവരാത്രി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസ് ; പ്രതി സർഫറാസ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

Must read

ലഖ്‌നൗ : ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആക്രമണങ്ങളിലും കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് എൻകൗണ്ടറിൽ സർഫറാസ് കൊല്ലപ്പെട്ടത്.

ബഹ്‌റൈച്ചിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അബ്ദുൾ ഹമീദിൻ്റെ രണ്ടാമത്തെ മകനാണ് സർഫറാസ്. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന രാം ഗോപാൽ മിശ്രയ്ക്ക് നേരെ വെടിയുതിർത്തത് സർഫറാസ് ഖാൻ ആയിരുന്നു. കൂട്ടുപ്രതിയായ താലിബുമൊത്ത് അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു സർഫറാസ് നടത്തിയിരുന്നത്. തുടർന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർക്കും വെടിയേൽക്കുകയും സർഫറാസ് കൊല്ലപ്പെടുകയും ആയിരുന്നു.

കഴിഞ്ഞദിവസം സർഫറാസ് നവരാത്രി ഘോഷയാത്രയ്ക്ക് നേരെ വെടിയുതിർക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഇരുപ്രതികളും നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ, കോട്വാലി നൻപാറ മേഖലയിലെ ഹന്ദ ബസേഹാരി കനാലിന് സമീപംവെച്ച് ഇരുവരെയും പോലീസ് വളയുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയും ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

Popular this week