25.8 C
Kottayam
Monday, October 7, 2024

‘വിരട്ടല്‍ വേണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി’ എന്ന് ജോയി: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി രാജീവും എംബി രാജേഷും

Must read

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവമായി മന്ത്രി പി രാജീവ് അടക്കമുള്ള ഭരണപക്ഷ നേതാക്കള്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാർ അംഗീകരിച്ചിട്ടും അടിയന്തര പ്രമേയ ചർച്ച ഏത് വിധേനയും ഒഴിവാക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് അവർ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രകോപനം സൃഷ്ടിക്കലായിരുന്നു അവരുടെ നീക്കത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചു എന്ന പരാതി ഉണ്ടായിരുന്നെങ്കില്‍ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അത് പറയാമായിരുന്നു. എന്നാല്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റത് അപ്പോഴല്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കിയതോടെ പരിഭ്രാന്തിയോടെ അദ്ദേഹം എഴുന്നേല്‍ക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് പ്രശ്നമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ഈ തരത്തിലുള്ള നിലപാട് തീർത്തും അപലപനീയമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഞങ്ങളുടെ കൈവശമുണ്ട്. ആ ഉത്തരം സമൂഹത്തിലേക്ക് വന്നാല്‍ കെട്ടിപ്പൊക്കിയ കൊട്ടാരം തകർന്ന് പോകും. അടിയന്തര പ്രമേയം ആരുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നടുത്തളത്തില്‍ നിന്ന് ബഹളം വയ്ക്കുന്നത് ആ പ്രതിപക്ഷ നേതാവിനോടുള്ള അനാദരവ് അല്ലേയെന്ന് മന്ത്രി എംബി രാജേഷും ചോദിച്ചു. സ്വന്തം നേതാവ് പ്രസംഗിക്കുമ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. അപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് മാത്യു കുഴല്‍നാടനോട് ചോദിച്ചതില്‍ എന്താണ് തെറ്റുള്ളത്. യഥാർത്ഥത്തില്‍ അത് പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാനും സഹായിക്കാനുമല്ലേ അങ്ങനെ ചോദിച്ചതെന്നും എംബി രാജേഷ് പറയുന്നു.

സഭയില്‍ മറ്റ് ഭരണ പക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. വി ജോയ് എം എല്‍ എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുന്നതിനിടെ ബഹളം വെക്കുകയായിരുന്നു. ഇതോടെ എം എല്‍ എ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ശബ്ദമുയർത്തി. 'എന്നോട് ഇമ്മാതിരി വർത്തമാനം പറയരുത്. ഇങ്ങോട്ട് വിരട്ടണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലായിരുന്നു അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതോടെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച നടന്നില്ല. സ്പീക്കറുടെ മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടുകയും സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും ചെയ്തു. ഇതേ തുടർന്ന് മാത്യൂ കുഴല്‍നാടന്‍ അടക്കമുള്ളവരെ സുരക്ഷ അംഗങ്ങള്‍ പിടിച്ച് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരണം പങ്കിട്ടവർ. മൈക്രോ ആർ എൻ...

വമ്പൻ സ്വീകരണമൊരുക്കി ഏറ്റുമാനൂർ – യാത്രക്കാർ; നെഞ്ചിലേറ്റി പുതിയ മെമു സർവീസ്

കോട്ടയം :കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ...

വിമാനത്തിലെ സ്ക്രീനിൽ ‘അശ്ലീല സിനിമ’ യാത്രക്കാർ അസ്വസ്ഥർ, വീഡിയോ നിർത്താൻ കിണഞ്ഞ് ശ്രമിച്ച് ക്യാബിൻ ക്രൂ; ഒടുവില്‍ സംഭവിച്ചത്‌

സിഡ്നി: ഉയരത്തിൽ പറക്കവെ വിമാനത്തിലെ യാത്രക്കാരുടെ മുമ്പിലെ മിനി ടി.വി. സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ. 500-ലധികം യാത്രക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ജപ്പാനിലെ ഹനേഡയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. സാങ്കേതിക...

അ‌ലൻ വാക്കർ പരിപാടിയ്ക്കിടെ മനഃപൂർവം തിക്കുംതിരക്കും; ഫോണുകൾ കൂട്ടത്തോടെ മോഷണംപോയി

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ ഞായറാഴ്ച നടന്ന പ്രശസ്ത ഡിജെ അ‌ലൻ വാക്കറുടെ പരിപാടിയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ മോഷണം പോയതായി പരാതി. പരിപാടിയ്ക്കിടെ ഫോണുകൾ നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുളവുകാട്...

ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് തീപ്പിടിച്ചു, പിന്നാലെ വാഹനത്തിൽ വന്നവർ ബസ് നിർത്തിച്ചു; വലിയ അപകടം ഒഴിവായി

പുനലൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി. ബസിന് തീപ്പിടിച്ചു. ഉടന്‍ ബസ് നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ അപായമുണ്ടായില്ല. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തിങ്കളാഴ്ച രണ്ടരയോടെയാണ് സംഭവം. ഡീസല്‍ ചോര്‍ച്ചയാണ് കാരണമെന്ന് കരുതുന്നു. നിറയെ യാത്രക്കാരുമായി പുനലൂരില്‍...

Popular this week