29.3 C
Kottayam
Friday, October 4, 2024

ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്‍റെ എഞ്ചിൻ മുറിയിൽ നിന്ന് പുക;അപകടമൊഴിവായത് തലനാരിഴക്ക്

Must read

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. ദുർ​ഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു. ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

എഞ്ചിൻ മുറിയിൽ പുക കണ്ടെത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. യാത്രക്കാരെ ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം 184 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ചെറുപ്പമാകാം; ആളുകൾ ഇടിച്ചുകയറി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ: എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ്...

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു,അതിഥി തൊഴിലാളി പിടിയിൽ

മലപ്പുറം : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി...

ഓമനിക്കുമ്പോൾ 22 കാരന്റെ ചെവി കടിച്ചുപറിച്ച് പിറ്റ്ബുൾ, 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

ന്യൂഡൽഹി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച്...

5 പേർ ഉടൻ മരിക്കുമെന്ന് നിഗൂഢ സന്ദേശം, ആസൂത്രണം ഒരു മാസത്തോളം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

അമേഠി: അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ  തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത...

Popular this week