32 C
Kottayam
Friday, October 4, 2024

ഇസ്രായേല്‍ ആക്രമണം: മരണം 1900 കടന്നു, ഹമാസ് സർക്കാർ തലവനെ വധിച്ചെന്ന് ഇസ്രയേൽ

Must read

ബയ്‌റുത്ത്: മൂന്നുമാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു. വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്ന് സൈന്യം.

ഹമാസിന്റെ രാഷ്ട്രീയകാര്യത്തലവന്‍ യഹ്യ സിന്‍വറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് സിന്‍വര്‍. ഇയാള്‍ ഗാസയില്‍ ഒളിച്ചുകഴിയുന്നുണ്ടെന്നാണ് കരുതുന്നത്.

ലെബനനിലെ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതോടെയാണ് ഈ ആശങ്ക ശക്തമായത്. തെക്കന്‍ ലെബനനില്‍ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. അതിനിടെ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് മൂന്നുദിവസത്തേക്കു നിര്‍ത്തി.

ബയ്‌റുത്തിലെ മധ്യഭാഗത്തുള്ള പാര്‍പ്പിടത്തിനുനേരേയുണ്ടായ വ്യോമാക്രമണത്തില്‍ ഒമ്പതുപേര്‍ മരിച്ചെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ ഹിസ്ബുള്ള അംഗങ്ങളാണ്.

വളരെ അപൂര്‍വമായേ തലസ്ഥാന നഗരഹൃദയത്തില്‍ ആക്രമണം നടന്നിട്ടുള്ളൂ. ബുധനാഴ്ച രാത്രി വൈകിനടന്ന ആക്രമണത്തിനുമുന്‍പ് മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. ലെബനനിലെ യു.എസ്. ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റ് മന്ദിരവും നിലനില്‍ക്കുന്നതിനടുത്താണ് ഇസ്രയേല്‍ ആക്രമിച്ച കെട്ടിടം.

ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

2023 ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ഹിസ്ബുള്ള-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 1,900 കടന്നു. 9000-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണങ്ങളും പരിക്കും ഏറെയുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്. ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് 12 ലക്ഷം ലെബനന്‍കാര്‍ക്ക് വീടുകളൊഴിഞ്ഞുപോകേണ്ടിവന്നെന്ന് കാവല്‍ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു.

ബയ്‌റുത്തിലെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം.

ജൂലായില്‍ ഗോലാന്‍ കുന്നുകളില്‍ ആക്രമണം നടത്തി 12 കുട്ടികളെ കൊന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഖാദര്‍ ഷബാഹിയയെ വധിച്ചു.

24 മണിക്കൂറിനിടെ 24 ആരോഗ്യപ്രവര്‍ത്തകര്‍ ലെബനനില്‍ കൊല്ലപ്പെട്ടെന്ന് ഡബ്ല്യു.എച്ച്.ഒ.

ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്ക് യെമെനിലെ ഹൂതികള്‍ ഡ്രോണയച്ചു.

തബിയെ ഗ്രാമത്തില്‍ രക്ഷാ, ഒഴിപ്പിക്കല്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. റെഡ് ക്രോസിന്റെ നാലംഗങ്ങള്‍ക്കു പരിക്കേറ്റു.

ലെബനനില്‍നിന്ന് പൗരരെ ഒഴിപ്പിക്കാന്‍ ബ്രിട്ടനും ജപ്പാനും ഓസ്‌ട്രേലിയയും കൂടുതല്‍ സംവിധാനങ്ങളൊരുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീത്വത്തെ അപമാനിച്ചു; നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്‌ മാതൃഭൂമിയില്‍ രാജി

കോഴിക്കോട്‌:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി വിട്ടു. പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് എച്ച്ആര്‍ മാനേജര്‍ക്കെതിരെ ആരോപണമുനയിച്ച് രാജിവച്ചത്. മാനേജിങ്്...

യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ?രാത്രി ഇറങ്ങി നടക്കാനാകോ ?

കൊച്ചി:മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന നടനെ ഏവര്‍ക്കും ഇഷ്ടമാണ്. കാലങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം...

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ മനാഫിനെതിരെ കേസ്; ‘സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി’

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ്...

ബാങ്കിൽനിന്നു മടങ്ങിയ ആളെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു;പിന്നില്‍ നാലംഗസംഘം

നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകള്‍...

‘സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നിൽ നിന്ന ഗാംഭീര്യം’മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തേക്കുമായി കീരിക്കാടന്‍ ജോസായി മാറിയ അന്തരിച്ച നടന്‍ മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക് കുറിപ്പ്. ഒരു കഥാപാത്രത്തിന്റെ പേരില്‍ എക്കാലവും അറിയപ്പെടുക എന്നത്...

Popular this week